വൈകിട്ട് ചായയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് ആയാലോ? ഇത് പരീക്ഷിച്ചുനോക്കൂ.
ആവശ്യമായ സാധനങ്ങള്‍
ബീറ്റ്‌റൂട്ട്- മൂന്ന് എണ്ണം
ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ- എല്ലാം ആവശ്യത്തിന്
തയാറാക്കുന്ന രീതി
ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം കനം കുറച്ച് അരിയണം. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. നിങ്ങൾക്ക് എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടി ഉപയോഗിക്കാം. ശേഷം ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്യൂ.
ചായയ്ക്കൊപ്പം കഴിക്കാൻ ഉഗ്രൻ ബീറ്റ്റൂട്ട് ചിപ്സ് റെഡി.
















