അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഡോണൾഡ് ട്രംപിനെതിരെ വ്യാപകമായ വിമർശനം.
ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
62 സെക്കൻഡുള്ള വിഡിയോയിൽ, ട്രംപിനെതിരെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ വോട്ട് എണ്ണുന്ന കമ്പനിയായ ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ് സഹായിച്ചു എന്നും ആരോപിക്കുന്നു.
രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്റിനെയും പ്രഥമ വനിതയെയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ പലരും രംഗത്തെത്തി.
പിന്നാലെ, വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന്റെ പിഴവാണു പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഒബാമ പ്രതികരിച്ചിട്ടില്ല.
















