അടിപൊളി ചമ്മന്തി ചോറ് പാകം ചെയ്തെടുത്താലോ?. സ്ഥിരം അരച്ചെടുക്കുന്ന ചമ്മന്തിക്കൊപ്പം സാവളയും, തക്കാളിയും വഴറ്റിയെടുത്തതിലേയ്ക്ക് ചേറു കൂടി ചേർത്ത് വേവിച്ചു കഴിച്ചു നോക്കൂ, പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല.
ചേരുവകൾ
തേങ്ങ
ചുവന്നുള്ളി
പുളി
ഉപ്പ്
ഇഞ്ചി
കറിവേപ്പില
വറ്റൽമുളക്
വെളിച്ചെണ്ണ
കടുക്
സവാള
തക്കാളി
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും, പുളിയും, ആവശ്യത്തിന് ഉപ്പും, ചെറിയ കഷ്ണം ഇഞ്ചിയും, കറിവേപ്പിലയും, വറ്റൽമുളക് ചുട്ടതും ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം. ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തിളക്കി വേവിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർക്കാം. ഇവ വെന്തു വരുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേർക്കാം. വേവിച്ച ചോറ് ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
















