തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സൂപ്പർ താരം തൃഷ കൃഷ്ണൻ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് താരം ക്ഷേത്രദർശനത്തിനെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
https://twitter.com/MilagroMovies/status/2051118391088550208?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051118391088550208%7Ctwgr%5E6f0381762597d13a2d269560312326d843d0f347%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Ftrisha-tirupati-visit-2026-tamil-nadu-election-results-fmrww6a2
തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായാണ് പലരും ബന്ധപ്പെടുത്തിയത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു.
ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
















