Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 18, 2026, 03:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാലെ വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ്. സാധാരണ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ പത്തു വര്‍ഷവും വികസനത്തിന്റെ പാതയിലാണ് കേരളം സഞ്ചരിച്ചതെന്നു പറഞ്ഞ് ജനങ്ങളെയാകെ പുകമറയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ പുകമറയില്‍ നിന്നും ജനങ്ങള്‍ പതിയെ മാറിത്തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പുത്തനച്ചി പുരപ്പുറം തൂക്കുന്നതു പോലെയാകുമോ എന്നാണ് ഭയം. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര നടപ്പാക്കുമ്പോള്‍, അതിനുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. എന്നാല്‍, സര്‍ക്കാരിന് ഈ തുക എവിടെ നിന്നു കണ്ടെത്താനാണ് പദ്ധതിയെന്നു മാത്രം അറിയില്ല.

സ്വാഭാവികമായും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്ക ഇതിലൂടെ ഉണ്ടാകും. സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചതോടെ ദിവസവും കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടിസിക്ക് ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ പ്രിയദര്‍ശിനി എന്ന പേരില്‍ സൗജന്യ യാത്ര നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയെങ്കിലും ഈ ആശങ്ക കുറയുന്നില്ല. കാരണം, ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും സംശയവുമാണ് സാധാരണക്കാരില്‍. പ്രത്യേകിച്ച്, നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, വില വര്‍ധനവ് എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് പലരിലും.

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 800 കോടി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചത്. പദ്ധതി സര്‍ക്കാരിന് അറുപത്തിയഞ്ച് മുതല്‍ എഴുപത് കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തില്‍ എണ്ണൂറ് കോടി രൂപയില്‍ അധികം കുറവ് വരും. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. നിലവില്‍, സര്‍ക്കാര്‍ വര്‍ഷാവര്‍ഷം 1500 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. ഒരു മാസം 125 കോടിവെച്ചാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണിത്. ഇത് കൂടാതെ പ്രിയദര്‍ശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നല്‍കും’ എന്നാണ് വിഡി സതീശന്‍ പറഞ്ഞത്.

കൂടാതെ, കെഎസ്ആര്‍ടിസി വരുന്ന 6 മാസത്തിനുള്ളില്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ആരായണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് വില കൂട്ടുമോ എന്ന ആശങ്ക ഉയരുകയാണ്. ഇതിനിടെ സ്വകാര്യ ബസുടമുകളും തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അറിയിച്ചിട്ടുണ്ട്. ഇന്ധനത്തിനുള്ള കളക്ഷന്‍ പോലും കിട്ടിയില്ലെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. തൊഴിലാളികളുടെ വേതനം മുഴുവന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. അതുകൊണ്ട് തന്നെ നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ ടിക്കറ്റ് വില ഉയര്‍ത്താനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നാണ് വിവരം.

സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസ് ഈടാക്കുന്നത് തുടരുകയാണ്. 15 രൂപ മുതല്‍ ടിക്കറ്റെടുക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് തുടങ്ങി ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരില്‍ നിന്ന് 11 രൂപ വരെ അധികമായി ഈടാക്കുന്നത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തുടരുകയാണ്. 2014-ലാണ് കെഎസ്ആര്‍ടിസി യാത്രക്കാരില്‍നിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള സമൂഹ ഇന്‍ഷുറന്‍സ്, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ജീവനക്കാര്‍ക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരു രൂപ മുതല്‍ പത്ത് രൂപ വരെ സെസ് പിരിക്കാനായിരുന്നു തീരുമാനിച്ചത്. ഡീസല്‍ വിലയിലെ വര്‍ധനമൂലം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും മറ്റും 15 മുതല്‍ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്ക് മുകളിലെ ടിക്കറ്റിന് പരമാവധി 11 രൂപയാണ് സെസ് ഈടാക്കുന്നത്. യാത്രാസൗജന്യം നടപ്പാക്കിയതിനു പിന്നാലെ സെസ് പിരിവുകൂടി അവസാനിപ്പിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ബജറ്റില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്.

 

ReadAlso:

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

ചേരാനല്ലൂർ വാഹനാപകടം: മകന്‍ അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു

ദമ്പതികള്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട സംഭവം; ഇന്നോവ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി

Tags: KSRTCbujetANWESHANAM NEWS

Latest News

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: BLM ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാര്‍ പിടിയില്‍

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

പ്രവാസികളെ വലച്ച് മാൾട്ടയിലെ പരിഷ്‌കാരങ്ങൾ | Reforms in Malta Cause Hardship for Expatriates

നെതന്യാഹു സഖ്യം മുന്നിൽ, ഭൂരിപക്ഷത്തിൽ പ്രതിസന്ധി; ഞെട്ടിച്ച് അറബ് പാർട്ടികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.