ആരോഗ്യം വീണ്ടെടുക്കാനും പുഷ്ടിപ്പെടുത്താനും മനസ്സിനും ശരീരത്തിനും ഉന്‍മേഷം ഉണ്ടാകാനും വേണ്ടിയുള്ള പരമ്പരാഗത ചികിത്സാ വിധിയാണ് കര്‍ക്കിടക ചികിത്സ. പഞ്ചകര്‍മ്മ ചികിത്സകളും കൂടെ ഔഷധക്കഞ്ഞിയും ചേര്‍ന്നാല്‍ മനസ്സും ശരീരവും ഒരുപോലെ ബലവത്താകും. അത് അനുഭവിച്ചു ന്നെ അറിയേണ്ടതാണ്. അതിനായി എസ്.കെ ഹോസ്പിറ്റല്‍, ഒരു ദിവസം മുതലുള്ള വിവിധയിനം പാക്കേജുകളില്‍ കര്‍ക്കിടക ചികിത്സ നല്‍കുന്നു. ഇപ്പോള്‍ പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും ഈ മഴക്കാലത്ത് കര്‍ക്കിടക ചികിത്സ അനിവാര്യമാണ്. രോഗങ്ങളില്‍ നിന്നുള്ള വിടുതലുണ്ടാകാനും, ശരീരത്തില്‍ രക്തയോട്ടം കൂട്ടാനും, കണ്ണുകള്‍ തെളിച്ചവും കിട്ടും.
വര്‍ഷത്തില്‍ 365 ദിവസവും മറ്റു ജോലികള്‍ക്കായി ശരീരത്തെ നമ്മള്‍ ഉപയോഗിക്കുന്നു. കുറച്ചു ദിവസമെങ്കിലും ശരീരത്തെ സംരക്ഷിക്കാന്‍ മാറ്റിവെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. അതിനു വേണ്ടി ഒരുക്കിയിരിക്കുകയാണ് എസ്.കെ. ഹോസ്പിറ്റലിന്റെ കര്‍ക്കിടക ചികിത്സ. അതും നിങ്ങള്‍ക്കു താങ്ങാനാവുന്ന ചിലവില്‍. കൂടാതെ, ഓഫറുകളോടൊപ്പം. വിളിക്കൂ, ബുക്ക് ചെയ്യൂ.
എന്താണ് കര്‍ക്കിടക ചികിത്സ
കേരളത്തില്‍ മഴക്കാലത്ത് (കര്‍ക്കിടക മാസം – ജൂലൈ, ഓഗസ്റ്റ്) ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമായി ആചരിക്കുന്ന പരമ്പരാഗത ആയുര്‍വേദ ചികിത്സയാണ് കര്‍ക്കിടക ചികിത്സ. ഉഴിച്ചില്‍, കിഴി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും ഇതിന്റെ പ്രധാന ഭാഗങ്ങളാണ്.
- കര്‍ക്കിടക ചികിത്സയുടെ പ്രധാന പ്രത്യേകതകള്‍
ലക്ഷ്യം: ശരീരത്തിലെ ത്രിദോഷങ്ങളെ (വാതം, പിത്തം, കഫം) സന്തുലിതമാക്കുക, ദഹനശക്തി വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധശേഷി കൂട്ടുക.
ചികിത്സാ രീതികള്‍: പഞ്ചകര്‍മ്മയിലെ ശോധന ചികിത്സ, ഉഴിച്ചില്‍, പിഴിച്ചില്‍, കിഴി, ധാര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഔഷധക്കഞ്ഞി: ഔഷധസസ്യങ്ങളും ഞാവര അരിയും ചേര്‍ത്തുണ്ടാക്കുന്ന കര്‍ക്കിടക കഞ്ഞി ശരീരത്തിന് പുനരുജ്ജീവനം നല്‍കുന്നു.
ഭക്ഷണക്രമം: ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ സസ്യാഹാരം മാത്രം കഴിക്കുക. മദ്യം, പുകയില, മാംസാഹാരം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.
















