Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2026, 02:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിട്ടിയും തമ്മിലോ, ഡോക്ടറും രോഗിയും തമ്മിലോ ഒക്കെയാണ് അടിപിടി കേസുകള്‍ വരുന്നത്. തീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് സന്ദര്‍ശകരില്‍ നിന്നും മര്‍ദ്ദേനങ്ങളേല്‍ക്കുന്ന പരാതികളും വരുന്നുണ്ട്. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടി ഡോക്ടര്‍മാരെല്ലാം ഇപ്പോള്‍ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി ഡോക്ടറുടെ വിക്രിയ കൊണ്ട് പ്രയാസപ്പെട്ടിരിക്കുകയാണ്. പെണ്‍ സഹപാഠികള്‍ക്കാണ് ഈ കുട്ടി ഡോക്ടര്‍ പണി കൊടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോശമായി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നു ഈ വിരുതന്‍.

ആളെ കൈയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. അതും സഹപാഠികള്‍ നല്‍കിയ പരാതിയിലാണ് പിടിവീണത്. എന്നാല്‍, ഈ കൊച്ചു ഡഡോക്ടര്‍ക്ക് എവിടെ നിന്നൊക്കെയോ പരസഹായം കിട്ടുന്നുണ്ടെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പോലീസ്‌റ്റേഷനിലേക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമായി ചെന്നു. ഇതോടെ കേസില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരിക്കുകയാണ്. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനാണ് ഒന്നാം പ്രതി.

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ ഇരുപതിലേറെ ഇരകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എബേല്‍ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് ചൂഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാനുംമ തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകള്‍ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡി.സി.പി കെ.എസ്.സഹന്‍ഷാ പറഞ്ഞു.

എബേല്‍ അഗസ്റ്റിനെ മെഡിക്കല്‍ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ എന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പറയുന്നു. പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബി.എന്‍.എസിലെയും ബാധകമായ വകുപ്പുകള്‍ ചേര്‍ത്താണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എ.സി.പി പറഞ്ഞു. ബി.എന്‍.എസ് പ്രകാരം ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തതെന്നും എ.സി.പി പറഞ്ഞു.

പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്‍.എച്ച്.സാലിഹ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.ഐ മോശമായാണ് പെരുമാറിയത്. പൊലീസിനു സമ്മര്‍ദ്ദമുണ്ടായതായി സംശയമുണ്ട്. ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയുണ്ടായാല്‍ ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിരവധി കുട്ടികള്‍ക്ക് പ്രതിയില്‍നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ആദ്യം പരാതി നല്‍കാന്‍ തയാറായത്.

ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ പരാതി നല്‍കും. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും സാലിഹ് പറഞ്ഞു. 11 സീനിയര്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒറ്റ എഫ്.ഐ.ആര്‍ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഒരാളില്‍ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാര്‍ പറയുന്നു. സമാന പരാതികള്‍ ആയതിനാല്‍ ഒന്നിലേറെ എഫ്.ഐ.ആര്‍ പറ്റില്ലെന്നാണ് പൊലീസ് വാദം.

ReadAlso:

വിതുമ്പിക്കരഞ്ഞ് പി.കെ. ശ്രീമതി: വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മനനഷ്ടത്തിന് കേസ് കൊടുക്കും

റാമിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പോലീസ്: അപമാന ഭാരത്താല്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന് വിലയില്ല; ജാതി നാടകങ്ങളുടെ അരങ്ങില്‍ ആശ്വാസമായത് കോടതിയുടെ വാക്കുകള്‍ മാത്രം

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പ്രതിഷേധത്തിനിടെ പരാതി നല്‍കാനായി സ്റ്റേഷനുള്ളില്‍ കയറിയ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ അറിയാതെ ഉള്‍പ്പെട്ടുപോയതാണെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തില്‍ പൊലീസ് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.

Tags: ANWESHANAM NEWSTRIVANDRUM MEDICAL COLLEGEMBBS STUDENTPHOTO MORFINGABEL AGUSTINE

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ / supplyco-trolls-neet-question-paper-leak

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ /dr-ram-the-prime-accused-in-nitin-raj-death-has-been-arrested-again

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies