പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഖലീഫ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഓണം റിലീസായെത്തിയ ഖലീഫ കാണാന്‍ നല്ല തിരക്കുണ്ട്. ആദ്യ സ്‌ക്രീനിംഗിന് ശേഷം പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ഖലീഫയ്ക്ക് ലഭിക്കുന്നത്. ഫസ്റ്റ് നിരാശപ്പെടുത്തിയെന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. തിരക്കഥയിലെ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ജേക്ക്‌സ് ബിജോയുടെ മ്യൂസിക്കും പൃഥ്വിരാജിന്റെ സ്‌റ്റൈലിഷ് ലുക്കും പ്രശംസ നേടുന്നുണ്ട്. പ്രവചിക്കാന്‍ പറ്റുന്ന കഥയാണ് ഖലീഫയുടേത് എന്നാണ് ചിലരുടെ അഭിപ്രായങ്ങള്‍. ഔട്ട്‌ഡേറ്റഡ് ആയ സീനുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഖലീഫ മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഐ നോ ബഡിക്ക് ശേഷം റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. ഐ നോ ബഡി പരാജയമായിരുന്നു. അതിനാല്‍ തന്നെ ഖലീഫയില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചിരുന്നു. വൈശാഖ് ആണ് ഖലീഫ സംവിധാനം ചെയ്തത്. ജിനു വി എബ്രഹാമാണ് റൈറ്റര്‍.

















