ആവശ്യമായ ചേരുവകൾ
മട്ടൻ – 1 കിലോ
തക്കാളി – 250 ഗ്രാം
സവാള – 1/2 കിലോ
മുളകുപൊടി – 2 ടീസ്പൂൺ
തൈര് – 250 ഗ്രാം
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി -5 അല്ലി
ഇഞ്ചി – 2 കഷണം
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
ഗ്രാമ്പൂ – 2 എണ്ണം
പട്ട, വറ്റൽമുളക്, മല്ലിയില – അൽപം
നെയ്യ് – 250 ഗ്രാം
ഏലക്ക – 6 എണ്ണം
വെള്ളം – 5 കപ്പ്
മദ്രാസ് കറിപൗഡർ – 3 ടീസ്പൂൺ
തയാറാക്കുന്ന വിധം
മട്ടൻ കഴുകി വൃത്തിയാക്കുക. സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചുവെക്കുക. കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ അരപ്പ് ചേർത്ത് ചുവക്കുന്നതു വരെ വറുക്കുക.
അതിനുശേഷം ഇറച്ചി, തക്കാളി, മസാലകൾ, തൈര്, വറ്റൽമുളക്, ഉപ്പ് എന്നിവ ചേർക്കണം. വെള്ളം വറ്റുംവരെ ഇളക്കിക്കൊണ്ടിരിക്കുക.
അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഒഴിച്ച് കുക്കർ അടച്ച് ഏറ്റവും ഉയർന്ന ചൂടിൽ വെക്കുക. ശേഷം പത്ത് മിനിറ്റ് വേവിക്കുക. പാത്രത്തിൽ മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















