ഫസ്റ്റ് ലെയർ
ആവശ്യമായ ചേരുവകൾ
പാൽ- രണ്ട് കപ്പ്
ഫ്രഷ് ക്രീം- അരക്കപ്പ് (ഞാൻ ഉപയോഗിച്ചത്
നെസ്ലെയുടെ ക്രീം ആണ്. ഏതു കട്ടിയുള്ള ക്രീമും ഉപയോഗിച്ച് ഇത് തയാറാക്കാം)
പഞ്ചസാര- 1/4 കപ്പ് (അല്ലെങ്കിൽ രുചിക്കനുസരിച്ച്)
കോൺഫ്ലോർ- 1/3 കപ്പ്, റോസ് വാട്ടർ- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
തണുത്ത പാലിലേക്ക് ഫ്രഷ് ക്രീമും കോൺഫ്ലോറും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കുക. ചൂടാക്കുമ്പോൾ കട്ടകെട്ടാതെ വിസ്ക് കൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം.
ഈ സമയത്ത് റോസ് വാട്ടർ ചേർത്തു കൊടുക്കണം. കുറുകിയ മിശ്രിതം സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് നിറക്കുക. ഒരു മുക്കാൽ ഭാഗം നിറച്ചാൽ മതി. ഇത് ഫ്രിഡിജിലേക്ക് മാറ്റുക.
സെക്കൻഡ് ലെയർ (ചോക്ലറ്റ്)
വെള്ളം- അരക്കപ്പ്
മധുരം ഇല്ലാത്ത കൊകോ പൗഡർ- അരക്കപ്പ്
പഞ്ചസാര- കാൽ കപ്പ്
കോൺഫ്ലോർ- 1 ടേബ്ൾസ്പൂൺ
ഫ്രഷ് ക്രീം (വേണമെങ്കിൽ മാത്രം. നിർബന്ധമില്ല)
ടോപ് ലെയർ (ഓറഞ്ച്) ഫ്രഷ് ഓറഞ്ച്
ജ്യൂസ്- അരകപ്പ്
പഞ്ചസാര – ആവശ്യത്തിന്
കോൺഫ്ലോർ- 1 ടേബ്ൾസ്പൂൺ
ഓറഞ്ച് ഫുഡ് കളർ- ഒരു തുള്ളി (ആവശ്യമെങ്കിൽ മാത്രം)
തയാറാക്കേണ്ട വിധം
ഫസ്റ്റ് ലെയർ ചെയ്തതുപോലെ മുകളിലുള്ള ചേരുവകൾ ചേർത്ത് കുറുകിയ മിശ്രിതം തയാറാക്കുക. ഒരു മൂന്നു നാല് മിനിറ്റിനുള്ളിൽ മിശ്രിതം തയാറാകും.
ഫ്രിഡ്ജിനുള്ളിൽ തണുക്കാൻവെച്ചിരിക്കുന്ന മുഹല്ലബിയുടെ മുകളിലേക്ക് ഈ മിശ്രിതം സാവധാനം ശ്രദ്ധയോടെ ഒഴിക്കുക. ശേഷം വീണ്ടും ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കുക. ചെറുതായി മുറിച്ചുവെച്ച പിസ്തകൾകൊണ്ട് ഡെസേർട്ടിന്‍റെ മുകളിൽ അലങ്കരിക്കാം.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















