ആവശ്യമായ ചേരുവകൾ
1.സോനാ മസൂരി റൈസ് – 1 കപ്പ്
2. നാളികേര പാൽ – 1 കപ്പ്
3. ഗ്രാമ്പൂ – 3എണ്ണം
4. പട്ട – ചെറിയ പീസ്
5. ഏലയ്ക്ക – 3 എണ്ണം
6. ഗരം മസാല – 1/4 ടീസ്പൂൺ
7. എണ്ണ /നെയ്യ് – 1 1/5 ടീസ്പൂൺ
8. ഇഞ്ചി, വെളുത്തുള്ളി, , പച്ചമുളക് ചതച്ചത് – 1 1/2 ടീസ്പൂൺ
9. സവാള അരിഞ്ഞത് – 1എണ്ണം
10. വെള്ളം – 1 കപ്പ്
11. അണ്ടിപ്പരിപ്പ് – 5 എണ്ണം
12. മല്ലിയില – അരിഞ്ഞത്
13. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ എണ്ണ /നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ഇട്ട് പച്ച മണം പോകുന്ന വരെ വഴറ്റുക. അതിലേക്കു സവാള ഇട്ട് വഴറ്റുക.
അതിലേക്കു ഗ്രീൻ പീസ് ഇട്ട് ഇളക്കിയ ശേഷം ആവശ്യത്തിന് ഉപ്പ്, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു കഴുകി വച്ച അരി ഇട്ട് നന്നായി വറക്കുക. അതിലേക്കു നാളികേര പാലും വെള്ളവും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം മൂടി വച്ചു മൂടിയ ശേഷം വേവിച്ചു എടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്ത് മുകളിൽ ഇടുക. കുറച്ചു മല്ലിയില കൂടി ഇട്ട് അലങ്കരിക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















