ആവശ്യമായ ചേരുവകൾ
നെയ്യ് – ഒരു ടീസ്പൂൺ
ഉണക്കമുന്തിരി – നാലെണ്ണം
അണ്ടിപരിപ്പ് – നാലെണ്ണം
ചിരകിയ തേങ്ങ – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
ഏലയ്ക്കാ – കാൽ ടീസ്പൂൺ
ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർക്കുക അതിനുശഷം തേങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക. അടുപ്പ് ഓഫ് ചെയ്ത് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക
മൈദ – ഒരു കപ്പ്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
മുട്ട – ഒന്ന്
വെള്ളം – ആവശ്യത്തിന്
മുകളിൽ തന്നിരിക്കുന്ന എല്ലാ ചേരുവകളും ദോശ മാവിൻറെ കട്ടിയിൽ മിക്സ് ചെയ്യുക. ഒരു തവ അടുപ്പത്തുവെച്ച് മാവു കൊണ്ട് ഓരോ ദോശകൾ ഉണ്ടാക്കുക. അടുപ്പിൽനിന്ന് ഇന്ന് മാറ്റിയ ദോശയിൽ ഒരു ടേബിൾസ്പൂൺ തേങ്ങയും പഞ്ചസാരയും ചേർത്തുള്ള മിശ്രിതം ഒരറ്റത്തു വെച്ച് ചുരുട്ടി റോളുകൾ ആയി എടുക്കുക. ഇവ ചൂടോടെ നാലുമണി ചായയ്ക്കൊപ്പം വിളമ്പാം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















