ആവശ്യമായ ചേരുവകൾ
ബ്രഡ് കഷണങ്ങൾ – 4 എണ്ണം
മുട്ട – 3
സവാള – 1
കാരറ്റ് – 2
പച്ചമുളക് – 2
ഇഞ്ചി – 1 ടേബിൾസ്പൂൺ
കുരുമുളക്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
പാൽ – 1/2 കപ്പ്
തയാറാക്കുന്ന വിധം
സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിയുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്, കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉൾഭാഗം കട്ട് ചെയ്തെടുക്കുക.
ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് കഷ്ണം മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച് ചേര്‍ക്കുക. പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പാനില്‍ നെയ്പുരട്ടി ചൂടാകുമ്പോള്‍, ബ്രഡിന്റെ അരിക് വെച്ച് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്, അടച്ചു വെച്ച് ഫ്ളെയിം കുറച്ച് ഒരു ഭാഗം വെന്ത് വരുമ്പോള്‍ മറിച്ചിട്ട് വേവിച്ചെടുക്കാം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















