ആവശ്യമായ ചേരുവകൾ
പാൽ – 1.5 ലിറ്റർ
നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി – 1.5 ടേബിൾ സ്പൂൺ
റവ – 1 ടീ സ്പൂൺ
കോൺഫ്ലോർ – 1 ടീ സ്പൂൺ
പാൽപ്പൊടി – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 250 ഗ്രാം
വെള്ളം – 1 1/2 കപ്പ്
പനീർ – 1 തുള്ളി
പാൽ – 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നാരങ്ങ നീര് ഒഴിച്ച് നന്നായി ഇളക്കുക. പനീർ അരിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിച്ച് 2-3 തവണ കഴുകി, തുണിയിൽ കെട്ടി വയ്ക്കുക.
2 മണിക്കൂറിന് ശേഷം പനീർ കുഴച്ചെടുക്കുക. 10 മിനിറ്റോളം കുഴക്കുക, അതിലേക്ക് റവ, കോൺഫ്ലോർ ചേർത്ത് വീണ്ടും 5 മിനിറ്റ് കുഴക്കുക. രസഗുള നല്ല സോഫ്റ്റ് ആവാൻ വേണ്ടിയിട്ടാണ് കുഴക്കുന്നത്. പിന്നീട് പാൽ പൊടി ചേർത്തിയിട്ടും കുഴക്കുക.
പഞ്ചസാരയും വെള്ളവും കൂടി നന്നായി തിളപ്പിക്കുക. അതിലേക്ക് 1ടീ സ്പൂൺ പാൽ ചേർക്കുക. പഞ്ചസാരയിൽ ഉള്ള അഴുക്ക് നീക്കാൻ ഇത് സഹായിക്കും. പനീർ ചെറിയ ഉരുളകളാക്കി പഞ്ചസാര പാനിയിലേക്കു ചേർത്ത് തിളപ്പിക്കുക. ചെറിയ തീയിൽ 15 മിനിറ്റോളം വേവിക്കണം. അതിന് ശേഷം തീ ഓഫ് ചെയ്ത് ഒരു തുള്ളി പനീർ ഒഴിക്കുക.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















