ആവശ്യമായ ചേരുവകൾ
സ്വീറ്റ് കോൺ – 1 കപ്പ്
കാരറ്റ് അരിഞ്ഞത് – കാൽകപ്പ്
ബീൻസ് അരിഞ്ഞത് – കാൽകപ്പ്
കാബേജ് അരിഞ്ഞത് -കാൽകപ്പ്
കാബേജ് അരിഞ്ഞത് – കാൽകപ്പ്
സ്പ്രിങ് ഒനിയൻ – കാൽകപ്പ്
ബട്ടർ – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
വെള്ളം – രണ്ടര കപ്പ്
കുരുമുളക്പൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
സ്വീറ്റ് കോൺ കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . ഒരു ചുവടുകട്ടിയുള പാത്രത്തിൽ ബട്ടറിട്ടു ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ്, ബീൻസ്, കാബേജ്, സ്പ്രിങ് ഒനിയൻ സ്വീറ്റ് കോൺ ചേർത്തു വഴറ്റിക്കൊടുക്കുക, ഒന്ന് വാടി വരുമ്പോൾ 2 കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക
തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക , തിള വരുമ്പോൾ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്തു തീ ഓഫ് ചെയ്യാം.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















