Mutton Soup |നാടൻ ആട്ടിൻ സൂപ്പ്

 ആവശ്യമായ ചേരുവകൾ 

ആടിന്റെ എല്ലുകൾ – 1 കിലോ  

വെള്ളം  – 3.5 ലിറ്റർ 

വറുത്ത മല്ലി – 1/2 കപ്പ്‌  

ജീരകം – 1 ടേബിൾ സ്പൂൺ  

കുരുമുളക് – 1/2 കപ്പ്‌  

നെയ്യ്  

ചെറിയ ഉള്ളി

തയ്യാറാക്കുന്ന വിധം 

   എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക (കൽ ചട്ടി ഉണ്ടെങ്കിൽ അതിൽ). ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ചേർക്കുക. നന്നായി തിളപ്പിക്കുക. 

   വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക.

നെയ്യ് – 2 ടീസ്പൂൺ ( 2 കപ്പ്‌ സൂപ്പിന് ) 

ഉപ്പ് – ഒരു നുള്ള്  

ചെറിയ ഉള്ളി – 5-6 എണ്ണം  

നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് ഉപ്പും ചേർത്ത് ഇളം ചൂടിൽ കഴിക്കുക.

Read More : 

 അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ