ആവശ്യമായ ചേരുവകൾ
പാൽപ്പൊടി – 2 കപ്പ്
പാൽ – 1 കപ്പ്
നെയ്യ് -2 ടീ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ
കുങ്കുമ പൂവ് – ആവശ്യമെങ്കിൽ
പാൽ – 1 ടീ സ്പൂൺ
ഡ്രൈ ഫ്രൂട്ട് – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പാൽപ്പൊടി അര കപ്പ് പാലൊഴിച്ചു ആദ്യം നന്നായി കട്ട പിടിക്കാതെ മിക്സ് ചെയ്ത് എടുക്കുക. അതിന് ശേഷം വീണ്ടും 1 കപ്പ് പാൽപ്പൊടി അതിൽ ചേർത്ത് 1/2 കപ്പ് പാലൊഴിച്ചു ചേർത്തു യോജിപ്പിച്ച് എടുക്കുക.
ഒരു പാൻ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക്, കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാൽപ്പൊടി -പാൽ മിശ്രിതം ചേർത്ത് 10-15 മിനിറ്റ് കട്ടിയാകുന്നതുവരെ ചെറു തീയിൽ ഇളക്കി കൊണ്ടിരിക്കുക. കട്ടിയാകുമ്പോൾ 1 ടീസ്പൂൺ ചൂട് പാലിൽ കുങ്കുമ പൂ ചേർത്ത് ഇതിലേക്ക് ഒഴിക്കുക. 3-4 മിനിറ്റ് കൂടി നെനെയ്യും ഒഴിച്ച് ഇളക്കുക.
ഇത് തണുത്ത ശേഷം പേട ഷേപ്പിൽ കൈയ്യിൽ വെച്ച് പരത്തുക. നടുക്ക് ഡ്രൈ ഫ്രൂട്ട് കൊണ്ട് അലങ്കരിക്കാം.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















