ആവശ്യമായ ചേരുവകൾ
ആപ്പിൾ – 5 എണ്ണം
പഞ്ചസാര – ഒന്നര കപ്പ് (ആവശ്യത്തിന്)
ചെറുനാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
ചൂടുവെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കാം. 2. ഇതൊരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇവ രണ്ടും കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്യാം.
അതിനുശേഷം തീ ഓൺ ചെയ്യാം. 3. ഈ ആപ്പിൾ കഷണങ്ങൾ നന്നായി ഉടഞ്ഞു വരുന്നതുവരെ പാകം ചെയ്യാം
ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം. ജാമിന് കട്ടി കൂടുതലായി തോന്നുകയാണെങ്കിൽ ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നേർപ്പിച്ച് എടുക്കാം. നന്നായി പാകം ആയതിനുശേഷം തീ ഓഫ് ചെയ്യാം.
തണുത്തതിനുശേഷം ജാം വായുകടക്കാത്ത ഗ്ലാസ് ജാറിലേക്ക് മാറ്റാം. ഫ്രിഡ്ജിൽസൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതിരിക്കും.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















