ആവശ്യമായ ചേരുവകൾ
മുട്ട – 2 എണ്ണം
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട 2 എണ്ണം പൊട്ടിച്ച് ഒരു ബൗളിൽ ഇടുക. അതിൽ നിന്നും മുട്ടയുടെ മഞ്ഞക്കരു രണ്ടും പൊട്ടാതെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മുട്ടയുടെ വെള്ള അടിച്ചു പതപ്പിക്കുക. പതഞ്ഞ് വെള്ള പതപോലെ ആകണം ഇനി അത് സ്പൂൺ കൊണ്ട് ചെറുതായി ഇളക്കി പകുതി പകുതി ആയി എടുത്ത് ഒരു ബേക്കിങ്ങ് ട്രേയിൽ വയ്ക്കുക.
ഒരു സ്പൂൺ ഉപയോഗിച്ച് ഈ പതയുടെ മുകളിൽ ഒന്നമർത്തി ഒരു ചെറിയ കുഴി ഉണ്ടാക്കുക. ഇനി ബേക്ക് ചെയ്യാം. പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 400 ഡിഗ്രി F ൽ 4 മിനിറ്റ് ബേക്ക് ചെയ്യുക. എന്നിട്ട് പുറടുത്ത് നേരത്തെ മാറ്റി വെച്ച മഞ്ഞക്കരു കൂടി ഇതിൽ കുഴിയുള്ള ഭാഗത്ത് വയ്ക്കാം.
വീണ്ടും 2 മിനിറ്റ് ബേക്ക് ചെയ്യുക. പുറത്തെടുത്ത ശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും വിതറി കഴിക്കാവുന്നതാണ്.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















