ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം
മൈദ -1 കപ്പ്
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം. ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക.
കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ. മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.
വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















