ആവശ്യമായ ചേരുവകൾ
വെള്ള കടല – അര കപ്പ്
ഒലിവ് ഓയിൽ – 3 ടേബിൾ സ്പൂൺ
നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
തൈര് – 2 ടീസ്പൂൺ
വെളുത്തുള്ളി – 1 അല്ലി
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഹമ്മൂസ് ഉണ്ടാക്കാൻ വേണ്ടി അരക്കപ്പ് വെള്ളകടല തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുത്ത് കുക്കറിൽ വേവിക്കുക. അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളക്കടല ഇടുക എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഒലീവ് ഓയിലും രണ്ട് ടീസ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ഒരു അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
ചേരുവകളെല്ലാം ചേർത്ത് ശേഷം നന്നായി അടിച്ചെടുക്കുക ഇനി അതിനകത്തേക്ക് പാകത്തിന് വെള്ളം കുറേശേ ചേർത്ത് ക്രീം പരുവത്തിൽ അടിച്ചെടുക്കുക . ഇനി സെർവ് ചെയ്യാനുള്ള പാത്രത്തിലേക്ക് മാറ്റാം. ഇനി ചിത്രത്തിൽ കാണുന്നതുപോലെ ഒലിവ് ഓയിൽ ഒഴിച്ച് ശേഷം കുറച്ച് മല്ലിയിലയും ചില്ലി പൗഡറും കൊണ്ട് ഗാർണിഷ് ചെയ്ത് വിളംമ്പാം.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















