ആവശ്യമായ ചേരുവകൾ
ടുമാറ്റോ സോസ് – 5 ടേബിൾ സ്പൂൺ
പപ്പ്റിക്ക പൗഡർ – 2 ടേബിൾ സ്പൂൺ (ഇതിന് പകരം കാശ്മീരി ചില്ലി പൗഡർ ഉപയോഗിക്കാം )
വെളുത്തുള്ളി – 4 അല്ലി വലുത്
ബ്രൗൺ ഷുഗർ – 2 ടീസ്പൂൺ
വെള്ളം – 6 ടേബിൾ സ്പൂൺ
ആപ്പിൾ സിഡെർ വിനഗർ – 1 1/2 ടീസ്പൂൺ
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – 1- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ ഒലിവ് ഓയിൽ ഒഴിച്ചു വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റിയതിന് ശേഷം പപ്പ്റിക്ക ചേർത്ത് വഴറ്റുക. ഇതിലേക്കു ടുമാറ്റോ സോസ് ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക. സോസ് പരുവം ആയാൽ വാങ്ങി വെയ്ക്കാം. വായു കടക്കാത്ത പാത്രത്തിൽ അടച്ച് രണ്ട് ആഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ചിക്കൻ ബാർബിക്യൂ തയാറാക്കുമ്പോൾ മാരിനേറ്റ് ചെയ്യാനും പീറ്റ്സ സോസായും ഇത് ഉപയോഗിക്കാം.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















