ആവശ്യമായ ചേരുവകൾ
കണ്ടെൻസ്ഡ് മിൽക്ക് – 1/2 കപ്പ്
നാളികേരം – 3/4 കപ്പ്
പാൽ – 3/4 കപ്പ്
ക്രീം – 1 കപ്പ്
ബട്ടർ – 50 ഗ്രാം
കൊക്കോ പൗഡർ – 2 കപ്പ്
പഞ്ചസാര – ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കണ്ടെൻസ്ഡ് മിൽക്കും നാളികേരവും ചേർക്കുക. അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കുറുകി വെള്ളം ഇല്ലാതാവുന്നതു വരെ ഇളക്കുക. ഒരു പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റുക. ഒരു മണിക്കൂർ ഫ്രിജിൽ വെച്ച് സെറ്റ് ആക്കുക.
ഒരു പാനിൽ ക്രീം, ബട്ടർ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു കൊക്കോ പൗഡർ ചേർത്തുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കുക.
കൊക്കോ പൗഡർ അലിയുന്നതു വരെ ചെറുതീയിൽ നന്നായി ഇളക്കുക. ഒന്ന് തണുത്ത ശേഷം നാളികേരം സെറ്റ് ആകുവാൻ വെച്ച ലെയറിനു മുകളിൽ കൊക്കോ ക്രീം ഒഴിക്കുക.
മുകളിൽ ചോക്ലേറ്റ് സ്പ്രിങ്ക്ൾസും ചോക്ലേറ്റ് ചിപ്സും കൊണ്ട് അലങ്കരിക്കുക. 2-3 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെയ്ക്കുക. തണുപ്പിച്ചു കഴിക്കാം.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















