ആവശ്യമായ ചേരുവകൾ
1. സോസേജ് – 8 എണ്ണം
2. വെളിച്ചെണ്ണ – 1/4 കപ്പ്
3. ജീരകം – 1/4 ടീ സ്പൂൺ
4. പച്ചമുളക് – 1 ചെറുതായി അരിഞ്ഞത്
5. വെളുത്തുള്ളി -1/2 ടേബിൾ സ്പൂൺ
6. ഇഞ്ചി – 1/2 ടീ സ്പൂൺ
7. വലിയ ഉള്ളി – 1 ചെറുതായി അരിഞ്ഞത്
8. ഉപ്പ് – 1 ടീ സ്പൂൺ
9. തക്കാളി – 2 എണ്ണം
10. മുളക് പൊടി – 2 ടീ സ്പൂൺ
11. മല്ലി പൊടി – 2 ടീ സ്പൂൺ
12.ഗരം മസാല – 1/4 ടീ സ്പൂൺ
13. കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ 1/4 ടീസ്പൂൺ ഒഴിച്ച് ജീരകം, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.
അതിന് ശേഷം വലിയ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് തക്കാളി ചേർത്ത് മുളക് പൊടിയും മല്ലി പൊടിയും ചേർത്ത് നന്നായി വഴറ്റുക.
തക്കാളി വഴന്നു വരുമ്പോൾ സോസേജ് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളിയിൽ നിന്നുള്ള വെള്ളത്തിൽ സോസേജ് വേവിക്കുകയാണ് നല്ലത്. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.
വെന്തു കഴിഞ്ഞാൽ കറി വേപ്പിലയും ഗരം മസാലയും ചേർത്തു വാങ്ങി വെയ്ക്കുക. ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















