ആവശ്യമായ ചേരുവകൾ
മൈദ – 2 കപ്പ്
ബട്ടർ- 1/2കപ്പ്
പഞ്ചസാര -1/2 കപ്പ്
ബ്രൗൺ ഷുഗർ -1/2കപ്പ്
മുട്ട-1
ചോക്ലേറ്റ് ചിപ്‌സ് – 1 ½ കപ്പ്
വാനില എസൻസ്- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ബട്ടർ എടുത്ത് അതിലേക്ക് പഞ്ചസാരയും ബ്രൗൺ ഷുഗറും കൂടി ഒരു തടി തവി കൊണ്ടോ, ബീറ്റർ കൊണ്ടോ നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് മുട്ടയും വാനില എസൻസും ചേർത്ത് യോജിപ്പിച്ച ശേഷം മൈദ ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് ചോക്ളേറ്റ് ചിപ്സ് കൂടി ചേർത്തിളക്കി വെയ്ക്കുക.
180 ഡിഗ്രി അവ്നിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. ഒരു ബേക്കിങ് ട്രേയിൽ വാക്സ് പേപ്പർ വിരിച്ചിട്ട് അതിലേക്ക് കുക്കി മിക്സ് ഓരോ ചെറിയ ബോൾ ആയി എടുത്തു വെയ്ക്കുക. മുകളിൽ അല്പം ചോക്കലേറ്റ് ചിപ്സ് കൂടി നിരത്തി പതിയെ അമർത്തികൊടുക്കുക.
16-20 മിനിറ്റ് ബേക്ക് ചെയ്യുക. പുറത്തെടുത്ത് തണുത്തതിനു ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിൽ സൂക്ഷിക്കാം.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















