ആവശ്യമായ ചേരുവകൾ
മധുരമുള്ള ഉണക്ക തേങ്ങാപ്പീര – 2 1/2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/3 കപ്പ്
വാനില എക്സ്ട്രാക്റ്റ് – 1/2 ടീസ്പൂൺ
മുട്ടയുടെ വെള്ള – 1 എണ്ണം
ചോക്കോ ചിപ്സ് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിലേക്കു മധുരമുള്ള തേങ്ങാപ്പീരയും കണ്ടൻസ്ഡ് മിൽക്കും വാനില എക്സ്ട്രാക്റ്റും കൂടെ നന്നായി ചേർത്തിളക്കി വയ്ക്കുക.
വേറൊരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി സ്റ്റിഫാക്കി തേങ്ങാ മിശ്രിതത്തിലേക്ക് ചേർത്ത് സാവധാനം ഫോൾഡ് ചെയ്തെടുക്കുക.
ശേഷം ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഓയിൽ ബ്രഷ് ചെയ്തു 2 ടീസ്പൂൺ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക . 325 ഡിഗ്രി ഫാരൻഹീറ്റിൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 20- 25 മിനിറ്റ് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്തു തണുക്കുമ്പോൾ ഉരുക്കി വച്ചിരിക്കുന്ന ചോക്ലേറ്റിൽ മുക്കി സെറ്റ് ആക്കി ഉടനെ തന്നെ വിളമ്പാം.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















