ആവശ്യമായ ചേരുവകൾ
പഴുത്ത റോബസ്റ്റ പഴം – 300 ഗ്രാം
ബേക്കിങ് സോഡ – 1 ടീസ്പൂൺ
കൊക്കോ പൗഡർ – 1/4 കപ്പ്
മൈദ മാവ് – 1 1/4 കപ്പ്
ഉപ്പ് – 1/4 ടീസ്പൂൺ
ബട്ടർ – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
മുട്ട – 2 എണ്ണം
വാനില എസൻസ് – 1 ടീസ്പൂൺ
തൈര് – 1/4 കപ്പ്
ചോക്കോ ചിപ്സ് – 1/3 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ റോബസ്റ്റാ പഴം തടി തവി ഉപയോഗിച്ചു കഷണങ്ങളൊന്നുമില്ലാതെ നന്നായി മയപ്പെടുത്തി പ്യൂരിയാക്കി മാറ്റിവയ്ക്കുക.
ശേഷം മൈദ മാവ്, ഉപ്പ്, ബേക്കിങ് സോഡാ, കൊക്കോ പൗഡർ എന്നിവ നന്നായി യോജിപ്പിച്ചു അരിപ്പ.യിൽ അരിച്ചു മാറ്റി വയ്ക്കുക.
അത്യാവശ്യം വലിപ്പമുള്ള ബൗളിൽ ബട്ടർ, പഞ്ചസാര എന്നിവ നന്നായി ബീറ്റ് ചെയ്ത് അതിലേക്കു മുട്ട ഓരോന്നായി ചേർത്തു, വാനില എസൻസും ചേർത്തു യോജിപ്പിച്ചെടുക്കുക.
ശേഷം അരിച്ചു മാറ്റിവച്ച മാവും പഴം പ്യൂരീയും കുറേശ്ശെ ചേർത്തു ഫോൾഡ് ചെയ്തു ബേക്കിങ് പാനിലേക്ക് എടുത്തു ചോക്കോചിപ്‌സ് ബാറ്ററിനു മുകളിൽ വിതറി ടാപ്പ് ചെയ്തു വയ്ക്കുക.
ഇനി 350 ഡിഗ്രി F പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 45 മുതൽ 50 മിനിറ്റു വരെ ബേക്ക് ചെയ്തു തണുക്കുമ്പോൾ മുറിച്ച് എടുക്കാം
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















