ആവശ്യമായ ചേരുവകൾ
അരിപ്പൊടി – ഒന്നര കപ്പ്
വെള്ളം – ഒന്നേമുക്കാൽ കപ്പ്
ചിരകിയ തേങ്ങ – 6 ടേബിൾസ്പൂൺ
വെളുത്തുള്ളി- 2 അല്ലി
പച്ചമുളക് – 1
ഇഞ്ചി – ചെറിയ കഷ്ണം
സവാള – ഒന്നിന്റെ പകുതി
ചുവന്നുള്ളി – 3 എണ്ണം
ജീരകം – അര ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്‌പൂൺ
എള്ള് – ആവശ്യത്തിന്
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചു വയ്ക്കുക.
ശേഷം നാളികേരം, ചെറിയ ഉള്ളി ,ജീരകം എന്നിവ മിക്സിയുടെ ജാറിൽ ചതച്ച് എടുക്കുക.
ഒരു പാൻ ചൂടാക്കിയ ശേഷം നെയ്യ് ചേർത്ത് കൊടുക്കാം. ശേഷം സവാള ചെറുതായി മുറിച്ചതും ചതച്ച പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. ഇതിലേക്കു വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.
ശേഷം അരിപ്പൊടി ചേർത്തു നന്നായി ഇളക്കി മൂടി വാങ്ങിവയ്ക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞു തേങ്ങ, ജീരകം ചുവന്നുള്ളി മിക്സ് എന്നിവ അരിപ്പൊടിയിൽ ചേർത്തു കുഴയ്ക്കുക.
ശേഷം ഇതിനെ പരത്തി ഗ്ലാസ് കൊണ്ട് വൃത്താകൃതിയിൽ മുറിച്ചെടുത്തു എണ്ണയിൽ വറുത്തെടുക്കുക. നല്ല ടേസ്റ്റി പൊരിച്ച പത്തിരി തയാർ.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















