തൃശ്ശൂർ:ആധുനിക സൗകര്യങ്ങളോട് കൂടിആഡംബര മാതൃകയിൽ തൃശൂർ , ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കേരളീയ വാസ്തുശിൽപ മാതൃകയിലായിരിക്കും രൂപകൽപന ചെയ്യുക. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. 375 കോടി രൂപയാണു പ്രാഥമിക ചെലവ്. 10.9 കോടി രൂപ ചിലവിൽ ആണ് ഗുരുവായൂർ അമൃത് സ്റ്റേഷൻ പദ്ധതി. ഗുരുവായൂർ സ്റ്റേഷനിൽ 2 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റുകൾ, മേൽക്കൂരകൾ, പ്ലാറ്റ്ഫോം ഉയർത്തൽ മുതലായ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. തൃശൂർ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ 10.30 മുതൽ ചടങ്ങ് ആരംഭിച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള പാർക്കിങ് സൗകര്യത്തിനു പുറമേ 300ലേറെ കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്, മുൻകൂർ റിസർവേഷൻ അടക്കം എല്ലാവിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടറുകൾ,കാൽനട–സൈക്കിൾ യാത്രികർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ,വിശാലമായ കാത്തിരിപ്പു ഹാൾ, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം,ജീവനക്കാർക്കായി അപ്പാർട്മെന്റ് കോംപ്ലക്സ്,ട്രാൻസ്പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറു കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം,വീതിയേറിയ 2 നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് നിർമ്മാണം .
Read more ….
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
- ഗ്യാൻവാപിയിലെ ഹിന്ദുമതാരാധന; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരൻ
ഗുരുവായൂരിൽ പുതിയ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ,വിപുലമായ പാർക്കിങ് സൗകര്യം,പൂന്തോട്ടങ്ങൾ, അറിയിപ്പുകൾ നൽകാൻ ഡിജിറ്റൽ സൗകര്യം, അറിയിപ്പ് ബോർഡുകൾ,പ്ലാറ്റ്ഫോമും മേൽക്കൂരയും വികസിപ്പിക്കൽ,സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, വാഷ് ബേസിനുകൾ. മികച്ച വെളിച്ച സംവിധാനം, സിസിടിവി മുതലായവയാണ് നിർമ്മിക്കുക.
















