ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ധാരണയായി. പഞ്ചാബിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കും.എഎപിയുമായി ഡൽഹി, ഗുജറാത്ത്, ഹരിയാണ, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലും കോൺഗ്രസ് ധാരണയിലെത്തി.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി കഴിഞ്ഞദിവസം കോൺഗ്രസ് നീക്കുപോക്കുണ്ടാക്കി. യുപിയിലെ 80ൽ 17 സീറ്റുകളാണ് എസ്പി. കോൺഗ്രസിന് നൽകുന്നത്. മധ്യപ്രദേശിൽ ഖജുരാഹോ സീറ്റ് എസ്പി.ക്ക് വിട്ടുനൽകാൻ ധാരണയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി 6 സീറ്റ് ചോദിച്ചിട്ടും കോൺഗ്രസ് വഴങ്ങിയിരുന്നില്ല .
പശ്ചിമബംഗാളിൽ ആശയക്കുഴപ്പം തുടരുകയാണ്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചർച്ചതുടരാമെന്ന നിലപാടിലാണ് കോൺഗ്രസ്. കോൺഗ്രസിന് അഞ്ച് സീറ്റ് വേണമെന്ന തൃണമൂൽ വഴങ്ങുമെന്ന് സൂചനയുണ്ട്. നിലവിൽ നാല് സീറ്റ് എന്ന ഫോർമുലയാണ് ടിഎംസി മുന്നോട്ട് വെക്കുന്നത്. അഞ്ച് സീറ്റ് വേണം എന്ന അവകാശവാദത്തിൽ ഉറച്ച് നിന്നാൽ അവിടെ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിക്കേണ്ടിവരും. ഒരു കാലത്ത് ഇടത് പാർട്ടികളുടെ വിശേഷിച്ച് ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ഇന്ന് പാർട്ടി വട്ടപൂജ്യമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരാളെപ്പോലും വിജയിപ്പിക്കാൻ മുന്നണിക്കായിട്ടില്ല. സീറ്റിൽ ഇൻഡ്യ മുന്നണിയുമായി ധാരണയായില്ലെങ്കിൽ പഴയ ഇടതു മുന്നണി തട്ടിക്കൂട്ടിയാകും സിപിഎം മത്സരിക്കുക. സിപിഐ, ഫോർവേഡ് ബ്ലോക്ക്, എസ്.യുസിഐ കമ്മ്യൂണിസ്റ്റ് എന്നിവർ ആകും സഖ്യകക്ഷികൾ. നിലവിൽ സംസ്ഥാനത്ത് അടിത്തറ നഷ്ടപ്പെട്ട സിപിഎമ്മിന് എന്ത് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാം. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മണ്ഡലങ്ങളിൽ ഇൻഡ്യ മുന്നണിയുടെ വിജയം തടയാൻ ഇടത് മുന്നണിയുടെ ഒറ്റ ക്കുള്ള പോരാട്ടം കൊണ്ട് കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















