കോഴിക്കോട്:ടി പി വധക്കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി.യു ഡി എഫ് ഷാജിക്ക് പിന്തുണ നൽകുന്നുവെന്നും അതുപോലെ സ്വാഗതാർഹമാണെന്നും കെ മുരളീധരൻ.ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല.നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞനന്തന്‍റെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്നും ഇതിൽ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം.പാർട്ടിക്കൊലക്കേസുകളിൽ പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണത്തെ കുഞ്ഞന്തന്‍റെ മകൾ ഷബ്ന തള്ളി.യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് കുഞ്ഞനന്തൻ മരിച്ചതെന്ന ഷബ്ന മറുപടി നൽകുന്നുണ്ടെങ്കിലും ഒന്നാം പിണറായി സർക്കാർ അധികാരത്തിലിരിക്കെ 2020 ജൂണിലാണ് മരണമുണ്ടായത്.
Read more ….
- ചികിത്സ നിഷേധിച്ച് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേർത്തു
- എന്തെല്ലാം എഴുത്തിവിട്ടിട്ടും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോ; മുഖ്യമന്ത്രി
- പ്രതിഷേധം കടുപ്പിച്ച് കർഷകർ; മരിച്ച യുവകർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും
- കരച്ചിലടക്കാൻ നവജാത ശിശുവിന്റെ വായിൽ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്കെതിരെ കേസ്
- റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടു വർഷങ്ങൾ
















