തിരുവനന്തപുരം: കേരളം അർഹതപ്പെട്ട പണമാണ് കേന്ദ്രത്തോട് ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേസിന് പോയത് ആ പണത്തിന് വേണ്ടി മാത്രമല്ല. പകരം, കേരളത്തിന് ഈ കാലയളവിൽ നഷ്ടമായ മുഴുവൻ തുകയും ലഭിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗവൺമെൻ്റിന് തോന്നിയ പോലെ കാര്യങ്ങൾ നിർവഹിക്കാനല്ല ഭരണഘടന ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളം ആരുടെയെങ്കിലും മുന്നിൽ ദയാവായ്പിന് കെഞ്ചുന്നവരല്ല. ഫെഡറൽ തത്വത്തിന് അനുസരിച്ച് കാര്യങ്ങൾ പോകാത്തതിനാലാണ് കേന്ദ്രത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പലവട്ടം ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പ്രധാനമന്ത്രിയുടെ അടക്കം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും ഒരു മാറ്റവും വരാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ച നടത്തണമെന്ന സുപ്രീം കോടതി നിർദേശം സംസ്ഥാനം സ്വീകരിച്ചു. എന്നാൽ ചർച്ച നടത്താൻ ധനമന്ത്രി ഡൽഹിയിലെത്തിയെങ്കിലും ഉദ്യോഗസ്ഥരെ മാത്രമാണ് കേന്ദ്ര സർക്കാർ വിട്ടത്. കേന്ദ്ര ധനമന്ത്രിയോ സഹമന്ത്രിമാരോ ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായില്ല. കേരളത്തിന് ഈ മാസം കൊടുക്കേണ്ട പണം നൽകണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















