തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ളത്തിന്റെ വിതരണം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ച് കേരള വാട്ടര്‍ അതോറിറ്റി. താല്‍കാലികമായി 1390 കുടിവെള്ള ചാപ്പുകള്‍ പൊങ്കാല മേഖലയിലും 50 ഷവറുകള്‍ ആറ്റുകാല്‍ മേഖലയിലും സ്ഥാപിച്ചട്ടുണ്ട്.ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറിലും പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളും നടത്തിയട്ടുണ്ട്. ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താല്‍ക്കാലിക വെന്‍ഡിങ് പോയിന്റ് ഒരുക്കി.
24, 25 തീയതികളില്‍ കുടിവെള്ള സംബന്ധമായ മേല്‍നോട്ടത്തിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗര്‍, വെള്ളയമ്ബലം, കവടിയാര്‍ , പോങ്ങുംമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അസി.എന്‍ജിനീയര്‍ അടങ്ങുന്ന ആറു മുഴുവന്‍ സമയ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
മലിനജല ഒഴുക്ക് സുഗമമാക്കൻ വിവിധ പ്രദേശങ്ങളിലെ സിവറേജ് ലൈനുകളും മാൻഹോളുകളും വൃത്തിയാക്കുന്ന പണികൾ 1.56 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. പരാതികൾ ഉടനടി പരിഹരിക്കുന്നതിനായി ഉൽസവ ദിവസങ്ങളിൽ ആറു സ്വീവർ ക്ലീനിങ് യന്ത്രങ്ങളും മൂന്നു റോബോട്ടിക് ക്ലീനിങ് യന്ത്രങ്ങളുമുൾപ്പെടെ തൊഴിലാളികളുടെ സംഘങ്ങളെ വിവിധ പ്രദേശങ്ങളിൽ വിന്യസിക്കും. സ്വീവേജ് പമ്പ് ഹൗസുകളിൽ പമ്പിങ് തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ അറ്റകുറ്റപ്പണികകളും പൂർത്തിയാക്കി.
24നും 25നും സ്വീവറേജ് സംബന്ധമായ മേൽനോട്ടത്തിനും അടിയന്തിര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, തമ്പാനൂർ, ഈഞ്ചയ്ക്കൽ, കിഴക്കേക്കോട്ട, വെള്ളയമ്പലം, പാറ്റൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എഞ്ചിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916-ൽ 24 മണിക്കൂറും വിളിക്കാം.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















