തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കുള്ള മത്സരത്തില്‍ സി.പി.എം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചതോടെ രണ്ടുതരം ചര്‍ച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങില്‍ നടക്കുന്നത്. ഒന്ന്, സ്ഥാനാര്‍ഥികളില്‍ ഒട്ടുമുക്കാലും കരുത്തരാണ് എന്നതാണ്. രണ്ടാമത്തേത്, നേരേ തിരിച്ചാണ്. കരുത്തര്‍ തന്നെ, പക്ഷേ നവകാലത്തില്‍ അവരില്‍ പലരും എടുക്കാച്ചരക്കുകളല്ലേ എന്ന പ്രസക്തമായ സംശയം.
സി.പി.എം സ്ഥാനാര്‍ഥികളില്‍ എടുക്കുന്ന ചരക്കുകളാരൊക്കെ, എടുക്കാച്ചരക്കുകളാരൊക്കെ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അതത് മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
സി.പി.എമ്മില്‍ പുതുമുഖങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. എറണാകുളത്ത് കെ.ജെ.ഷൈന്‍ എന്ന വനിതാ നേതാവ് തീര്‍ത്തും പുതുമുഖം. കെ.എസ്.ടി.എ വനിതാ നേതാവാണ്. മലപ്പുറത്ത് വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ്. ആറ്റിങ്ങലില്‍ വി.ജോയി, ലീഗില്‍നിന്ന് പുറത്താക്കി സി.പി.എം അകത്താക്കിയ കെ.എസ്.ഹംസ എന്നിവരും പുതുമുഖങ്ങളാണ്.
മറ്റുള്ളവരെ നോക്കിയാലോ? കണ്ണൂരില്‍ എം.വി. ജയരാജന്‍. കോഴിക്കോട് എളമരം കരീം, പത്തനംതിട്ടയില്‍ തോമസ് ഐസക്, പാലക്കാട്ട് പി.ബി അംഗം എ.വിജയരാഘവന്‍, ചാലക്കുടിയില്‍ സി.രവീന്ദ്രനാഥ് എന്നിവര്‍.
ആലത്തൂര്‍ പിടിക്കാന്‍ ഇറക്കിയിരിക്കുന്ന കെ.രാധാകൃഷ്ണനെയും വടകര പിടിക്കാന്‍ ഇറക്കിയിരിക്കുന്ന കെ.കെ.ശൈലജയും കൊല്ലത്ത് പ്രേമചന്ദ്രനെ നേരിടാനിറങ്ങുന്ന നടന്‍ മുകേഷും മത്സരം തീപാറുന്നതാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എ.എം.ആരിഫ് മാത്രമാണ് കഴിഞ്ഞ തവണ ജയിച്ചത് എന്നതിനാല്‍ ഇപ്പോഴും തിളങ്ങുന്ന മുഖമാണ് ആലപ്പുഴയില്‍ എ.എം.ആരിഫ്.
ഇടുക്കിയില്‍ സി.പി.എം സ്വതന്ത്രനായ ജോയ്‌സ് ജോര്‍ജിനെ തന്നെ വീണ്ടും ഇറക്കിയിരിക്കുന്നു. കഴിഞ്ഞ തവണ ഡീന്‍ കുര്യാക്കോസിനോട് തോറ്റിരുന്നു. എടുക്കാച്ചരക്കുകള്‍ എന്നു ചിലര്‍ പറയുന്നതിന് ബദലായി മറ്റൊരു വാദവും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ആര്‍ക്കുണ്ട് നിരന്തരം തോറ്റ ചരിത്രം? അപൂര്‍വം തോല്‍വികള്‍ ഒഴികെ അവരെല്ലാം വിജയശ്രീലാളിതരാകുകയും പലപ്പോഴും ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുകയും ചെയ്തവരല്ലേ? ആ ചോദ്യവും പ്രസക്തമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുക അന്തിമമായി മത്സരചിത്രം തെളിയുമ്പോഴായിരിക്കും.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
















