ആവശ്യമായ ചേരുവകൾ
വേവിച്ച കോളിഫ്‌ളവർ 1.5 കപ്പ്
പനീർ 80 ഗ്രാം
പല നിറങ്ങളില്‍ ഉള്ള ബെല്‍ പെപ്പര്‍ 1 കപ്പ്
വെളുത്തുള്ളി 6-7 അല്ലി
ചില്ലി ഫ്ലേക്സ് 1 ടീസ്പൂൺ
ഒറെഗാനോ / ഇറ്റാലിയൻ ഹെര്‍ബ്സ് 1 ടീസ്പൂൺ
കുരുമുളക് 1/2 ടീസ്പൂൺ
പാകത്തിന് ഉപ്പ്
വേവിച്ച പാസ്ത 80 ഗ്രാം
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ ആവിയിലോ അല്ലെങ്കില്‍ തിളപ്പിച്ചോ വേവിക്കുക. കോളിഫ്ലവർ, പനീര്‍, കുരുമുളക്, 2 അല്ലി വെളുത്തുള്ളി, വെള്ളം എന്നിവ മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കുക, വെളുത്തുള്ളി, പച്ചക്കറികൾ എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. തീ കുറച്ച ശേഷം, ചില്ലി ഫ്ലേക്സ്, ഹെര്‍ബ്സ് എന്നിവയും നേരത്തെ അടിച്ചെടുത്ത പേസ്റ്റും ചേർക്കുക. ഇതിലേക്ക് വേവിച്ച പാസ്ത ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















