ആവശ്യമായ ചേരുവകൾ
പച്ചരി – 1കപ്പ്
ശർക്കര – 3/4കപ്പ്
തിരുമ്മിയ തേങ്ങാ- 1/2കപ്പ്
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
ചെറുപഴം – 1
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക. അതിൽ ശർക്കര, പഴം, തേങ്ങാ എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുത്തു നെയ്യും ഏലക്ക പൊടിയും ഇട്ട് ഇളക്കി വയ്ക്കുക.
ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ കുഴിയിലും മാവൊഴിച്ചു രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക.
സ്വാദേറിയ ഉണ്ണിയപ്പം തയ്യാർ
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















