ആവശ്യമായ ചേരുവകൾ
ബ്രഡ് നാലു കഷണം
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് 1 ടീസ്പൂൺ വീതം
ചെറുതായി അരിഞ്ഞ സവാള ഒരു കപ്പ്
പച്ചമുളക് 3 എണ്ണം
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് രണ്ടെണ്ണം
കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി അര ടീസ്പൂൺ വീതം
പാൽ കാൽ കപ്പ്
കറിവേപ്പില
ഉപ്പ് പാകത്തിന്
റൊട്ടിപ്പൊടി ഒരു കപ്പ്
എണ്ണ വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
കട്ടിയുള്ള പാനിൽ വച്ച് റൊട്ടി നന്നായി ചൂടാക്കിയെടുക്കുക. അൽപം എണ്ണയോ ബട്ടറോ പുരട്ടിക്കൊടുത്താൽ നല്ലത്.
ശേഷം 3 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കറിവേപ്പില മുറിച്ചിട്ട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റണം. സവാള ചെറിയ ബ്രൗൺ നിറമാകുമ്പോൾ വേവിച്ചുടച്ച കിഴങ്ങ് ചേർത്തിളക്കി യോജിപ്പിക്കുക.
ശേഷം കുരുമുളക്, മല്ലി, ഗരം മസാല എന്നിവ ക്രമമത്തിൽ ചേർത്ത് വഴറ്റണം.
റൊട്ടി ചെറിയ കഷണങ്ങളാക്കി തീ കുറച്ചു വച്ച് ഇളക്കി വാങ്ങുക. തണുക്കുമ്പോൾ നന്നായി കുഴച്ചെടുത്ത് കട്‌ലറ്റ് ആകൃതിയിലാക്കി പാലിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി ചൂടാക്കിയ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരാം
രുചികരമായ ബ്രഡ് കട്‌ലറ്റ് റെഡി
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















