ആവശ്യമായ ചേരുവകൾ
1. മുട്ട – 5 എണ്ണം
2. പഞ്ചസാര – 1 കപ്പ്
3. കട്ടി തേങ്ങാപ്പാൽ – അര ലീറ്റർ, മിൽക്ക്മെയ്ഡ് – കാൽ ടിൻ
4. നെയ്യ് – 2 സ്പൂൺ
5. കശുവണ്ടി, കിസ്മിസ് – 25 ഗ്രാം വീതം
6. ഏലക്ക പൊടി – 1 ചെറിയ സ്പൂൺ / വാനില എസ്സെൻസ്
തയാറാക്കുന്ന വിധം
മുട്ടയും പഞ്ചസാരയും കൂടി ഒരു ബൗളിൽ ഇട്ട് നന്നായി അടിച്ചു പതപ്പിക്കുക. ഇതിൽ 3–ാം ചേരുവ ചേർത്തു വീണ്ടും അടിച്ചു യോജിപ്പിക്കുക.
ഏലക്ക പൊടിയോ, വാനില എസ്സൻസോ ചേർക്കുക. ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി നെയ്യിൽ വറുത്ത കശുവണ്ടിയും കിസ്മിസും വിതറിയ ശേഷം മുട്ട മിശ്രിതം ഒഴിച്ച് അലുമിനിയം ഫോയിൽകൊണ്ട് പാത്രം മൂടി ആവി വരുന്ന അപ്പച്ചെമ്പിൽ വച്ച് 15 – 20 മിനിറ്റ് വേവിക്കുക.
ചൂടാറിയ ശേഷം ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക. ശേഷം തണുപ്പിച്ച് വിളമ്പാം. രുചികരമായ എഗ്ഗ് പുഡ്ഡിംഗ് തയ്യാർ
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















