ആവശ്യമായ ചേരുവകൾ
1. പഴുത്ത മാങ്ങ – 2 + 1 (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
2. ഫ്രഷ് ക്രീം – അര കപ്പ്
3. പഞ്ചസാര -3 ടേബിൾസ്പൂൺ
4. വെള്ളം – കാൽ കപ്പ്
5. കണ്ടെൻസ്ഡ് മിൽക്ക് – കാൽ കപ്പ് + കാൽ കപ്പ്
6. വിപ്പിങ് ക്രീം – അര കപ്പ്
7. പൊടിച്ച പഞ്ചസാര -2 ടേബിൾസ്പൂൺ
8. വാനില എസ്സൻസ് – കാൽ ടീസ്പൂൺ
9. വാനില കേക്ക് (ചെറിയ കഷണങ്ങൾ ആക്കിയത് ) -2 കപ്പ്
10. സ്ട്രോബെറി ജെല്ലി -1 പാക്കറ്റ് (പാക്കേജിലെ നിർദേശങ്ങളനുസരിച്ച് തയാറാക്കിയത്)
തയാറാക്കുന്ന വിധം
2 മാങ്ങയും 3 ടേബിൾസ്പൂൺ പഞ്ചസാരയും ഒന്നിച്ച് ബ്ലൻറ് ചെയ്തെടുക്കുക. ഒരു സോസ് പാനിൽ ബ്ലെൻഡ് ചെയ്ത മാങ്ങയും കാൽ കപ്പ് വെള്ളവുമെടുത്ത് തുടർച്ചയായി ഇളക്കി ചെറിയ തീയിൽ കട്ടിയാകുന്നതുവരെ വേവിക്കുക. തീയിൽനിന്ന് മാറ്റി ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക. ഇതിലേക്ക് ക്രീമും കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി യോജിപ്പിച്ച് വീണ്ടും ഫ്രിഡ്ജിൽ അടച്ച് വെക്കുക.
വേറെ ഒരു പാത്രത്തിൽ വിപ്പിങ് ക്രീം വിപ്പ് ചെയ്യുക. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിക്കുക.
ആറു വലിയ ഡെസേർട്ട് ഗ്ലാസുകൾ എടുത്ത് വാനില കേക്കിന്റെ ഒരു ലെയർ ഉണ്ടാക്കുക. അതിന് മുകളിൽ സ്ട്രോബെറി ജെല്ലിയും മാങ്ങ കഷ്ണങ്ങളും ഇടുക. അതിന് മുകളിൽ വിപ്പിങ് ക്രീം, വീണ്ടും വാനില കേക്ക്, ജെല്ലി, മാങ്ങാ കഷണങ്ങൾ, തയാറാക്കിയ മാംഗോ ക്രീം എന്നിവ ഉപയോഗിച്ച് ലെയർ ചെയ്യുക. മാങ്ങ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 12 മരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ