ആവശ്യമായ ചേരുവകൾ
ചെറുപയര്‍ – 1 കപ്പ്
കടലമാവ് – 1 കപ്പ്
തേങ്ങ – 1/2 കപ്പ്
ശര്‍ക്കര – മധുരത്തിന് അനുസരിച്ച്
ജീരകം – 1/2 സ്പൂണ്‍
ഏലക്ക – 2,3
എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുഴഞ്ഞുപോകാതെ പയര്‍ നല്ലവണ്ണം വേവിച്ചു മാറ്റുക ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് അതിലേക്കു ശര്‍ക്കരപാവ് കാച്ചുക. ഈ ശര്‍ക്കരപാനി കുറുകി വരുമ്പോള്‍ തേങ്ങയും ഏലയ്ക്കയും ജീരകവും ചേര്‍ത്ത് വെള്ളം ഒട്ടുമില്ലാതെ വാങ്ങുക ഇതിലേക്ക് വെള്ളമയമില്ലാത്ത പയര്‍ ചേര്‍ത്തിളക്കി ചെറിയ ഉരുളകളായി മാറ്റിവെക്കുക. കടലമാവ് നല്ല അയവില്‍ കലക്കുക.
അധികം വെള്ളം ആകരുത് ഈ ഉരുളകള്‍ ഓരോന്നും മാവില്‍ മുക്കി ചൂടായിക്കിടക്കുന്ന എണ്ണയില്‍ വറുത്തെടുക്കുക. സുഖിയന്‍ റെഡി. നല്ല മഞ്ഞക്കളര്‍ വേണമെങ്കില്‍ അൽപം മഞ്ഞൾപൊടി ചേർക്കുക.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 12 മരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ