തിരുവനന്തപുരം: അട്ടകുളങ്ങര-ഇഞ്ചക്കൽ റോഡിൽ കേരള വാട്ടർ അതോറിറ്റി സീവേജ് പമ്പ് ഹൗസിന് സമീപത്ത് നിന്നും മയക്കുമരുന്ന് പിടികൂടി. 100 നൈട്രോസെൻ ലഹരി ഗുളികയാണ് പിടികൂടിയത്.
സംഭവത്തിൽ തിരുവനന്തപുരം ബീമാപള്ളി സ്വദേശി ജലീൽ (31) മുട്ടത്തറ സ്വദേശി ആസിഫ് അലി(24 വയസ് ) എന്നിവരെ അറസ്റ്റ് ചെയ്തു. KL-01-CG-3550 ഓട്ടോറിക്ഷയിൽ വിൽപനക്കായി മയക്കുമരുന്ന് എത്തിച്ചത്.
സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷും കുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ Cr.no.2/2021 ആയി NDPS കേസ് രജിസ്റ്റർ ചെയ്തു. ജലീൽ നിരവധി കേസുകളിലെ പ്രതി കൂടിയാണ്.
എക്സൈസ് സംഘത്തിൽ പി ഓ ഹരികുമാർ, പി ഓ ഷാജഹാൻ, പി ഓ രാജേഷ് കുമാർ, സിഇഒ മാരായ രഞ്ജിത്ത്, സുബിൻ, ബിജു, ഷംനാദ്, ജിതേഷ്, ശ്രീലാൽ എന്നിവരും ഉണ്ടായിരുന്നു.















