ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു .രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിങ്ങനെ സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു .
ഇതിന്റെ ഭാഗമായിട്ടാണ് നടപടി .ബാങ്കുകൾ ഏതെക്കെയാണെന്ന് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത് .ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളാണ്.ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75 ശതമാനമായി ഉയർത്തുകയുംചെയ്തിരുന്നു.