ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഒന്നര വര്‍ഷത്തിനുശേഷമാണ് കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത്.
ഭരണകൂടത്തിന്റെ വക്താവ് രോഹിത് കന്‍സാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒന്നര വര്‍ഷത്തിന് മുമ്പ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25-നാണ് ടുജി സേവനം പുനഃസ്ഥാപിച്ചത്.
ഇതിനിടെ പരീക്ഷണാടിസ്ഥാനത്തില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.