ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ ഇനി നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണ്ട. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നു ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ 14 ദിവസം വീടുകളില്‍ സെല്‍ഫ് ക്വാറന്റീന്‍ മാത്രം മതിയെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ 7 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു.
യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിര്‍ത്തിവച്ച വിമാന സര്‍വീസ് പുനഃരാരംഭിച്ചപ്പോഴായിരുന്നു നിര്‍ബന്ധിത ക്വാറന്റീന്‍ നിലവില്‍ വന്നത്.
















