ന്യൂഡൽഹി: പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
also read: ജോ ബൈഡന് യു.എസ് പ്രസിഡന്റ്
ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകൾ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ – അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
also read: ചരിത്രത്തിൽ ഇതാദ്യം; അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്
കമലാ ഹാരിസിനേയും മോദി അഭിനന്ദിച്ചു. കമലയുടെ വിജയം വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. കമലയുടെ ബന്ധുക്കൾ മാത്രമല്ല, എല്ലാ ഇന്ത്യൻ – അമേരിക്കക്കാർക്കും അഭിമാനിക്കാവുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.