അബുദാബി: യുഎഇയില്‍ പുതുതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,500 പേര് രോഗമുക്തി നേടി. ഇതുവരെ 130,336 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 126,147 പേരും രോഗമുക്തി നേടി.
രാജ്യത്ത് ആകെ 488 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 3,701 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 130,573 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.29 കോടിയിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.