ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 61,871 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 74,94,551 ആയി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 88.03 ശതമാനമാണ്. ആകെ 6597209 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.
ഇന്നലെ മാത്രം 1033 പേരാണ് രോഗം ബാധിച്ച് രാജ്യത്ത്മരിച്ചത്. അതേസമയം, പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ പുതുതായി 10,259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 250 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,295 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. കര്‍ണാടകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി.