ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു. ഇതുവരെ 3,99,38,358 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 11,14,188 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,98,80,480 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 83 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,24,279 പേര് മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇതുവരെ 54,32,192 പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 65 ലക്ഷം പിന്നിട്ടുവെന്നത് ആശ്വാസം പകരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്ക്പ്രകാരം 7,95,087 പേര് ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണ്.
ബ്രസീലില്‍ ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,53,690 പേര് മരിച്ചു. 46 ലക്ഷത്തിലധികം പേര് രോഗമുക്തി നേടി.