ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തി ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,87,27,739 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,96,295 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,91,10,557 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്കയില്‍ ഇതുവരെ 81,48,119 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,21,819 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 52,69,641 ആയി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,998 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 51,41,498 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,11,311 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം നാല്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.