ലഖ്നോ: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹാബാദ് ഹൈകോടതി സ്വമേധയ കേസെടുത്തു. ഒക്ടോബര്‍ 12ന് കേസ് പരിഗണിക്കും.
ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്നോ എ.ഡി.ജി.പി, ജില്ലാ മജിസ്ട്രേറ്റ്, ഹാഥറസ് എസ്.പി എന്നിവര്‍ കോടതിയുടെ മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കേസിെന്റ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ ഭാഗം കോടതിയുടെ മുമ്ബാകെ വിശദീകരിക്കുന്നതിനാണ് കുടുംബത്തോട് എത്താന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കോടതി യു.പി പൊലീസിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജന് റോയി എന്നിവരടങ്ങുന്ന ബെഞ്ചിേന്റതാണ് ഉത്തരവ്.
സെപ്റ്റംബര്‍ 14ന് യു.പിയിലെ ഹാഥറസിലാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. ചികില്‍സക്കിടെ സെപ്റ്റംബര്‍ 28ന് ഇവര്‍ മരിച്ചു.